അമ്പലത്തറ:
മൂന്നാംമൈലിൽനിയന്ത്രണം വിട്ട കാർ തട്ട് കടയിലേക്ക് പാഞ്ഞ് കയറി.
ഇന്ന് രാവിലെയാണ് സംഭവം. അടച്ചിട്ട തട്ട് കട ആയതിനാൽ ആർക്കും പരിക്കില്ല. എന്നാൽ തട്ടുകടയുടെ സമീപത്ത് പാർക്ക് ചെയ്ത് തൊട്ടടുത്ത കടയിലേക്ക് ജോലിക്ക് പോയ സ്ത്രീയുടെ സ്കൂട്ടിക്ക് കേടുപാടുകൾ സംഭവിച്ചു.
മാവുങ്കലിൽനിന്ന്അമ്പലത്തറ ഭാഗത്തേക്ക് വരികയായിരുന്നു കാർ . കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. വിവരം അറിഞ്ഞ് അമ്പലത്തറ പോലീസ്
സ്ഥലത്തെത്തി.
മാസങ്ങൾക്ക് മുമ്പ് അമ്പലത്തറ സ്വദേശിയുടെ കാറും ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് പാഞ്ഞ് കയറിരുന്നു.












Leave a Reply