പാണത്തൂർ : കാഞ്ഞങ്ങാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞദിവസം പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്നു.
ഓരോ പ്രദേശത്തെയും പ്രധാന കവലകളിലും വ്യാപാര സ്ഥാപനങ്ങളിലും നേരിട്ടെത്തിയ സ്ഥാനാർഥിയെ നാട്ടുകാർ ഹൃദ്യമായി വരവേറ്റു. രാവിലെ പൂടംകല്ലിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് രാജപുരം, കള്ളാർ, രാജപുരം സെന്റ് പയസ് കോളജ്, കള്ളാർ മഹാവിഷ്ണു ക്ഷേത്രം, കോളിച്ചാൽ, പനത്തടി, ബളാംതോട് എന്നിവിടങ്ങളിൽ അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു.
തുരുത്തി ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിലും രാജപുരം ചർച്ചിലും സ്ഥാനാർഥി സന്ദർശനം നടത്തി. പാണത്തൂർ ടൗണിലെ എല്ലാ കടകളിലും നേരിട്ടെത്തിയ സ്ഥാനാർഥി വ്യാപാരികളെയും ഉപഭോക്താക്കളെയും നേരിൽ കണ്ട് പിന്തുണ തേടി. കൂടാതെ, ഓട്ടോറിക്ഷ തൊഴിലാളികളെയും മറ്റ് തൊഴിലാളി യൂണിയൻ പ്രവർത്തകരെയും നേരിൽ കണ്ട് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. വോട്ടർമാരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള സ്ഥാനാർഥിയുടെ പര്യടനം പ്രവർത്തകരിലും വലിയ ആവേശമാണ് പകരുന്നത്.
പ്രചാരണ പരിപാടിയിൽ എൽഡിഎഫ് നേതാക്കളായ പി.ജി. മോഹനൻ, എം.വി. കൃഷ്ണൻ, എം.സി. മാധവൻ, പി. രഘുനാഥ്, രത്നാകരൻ നമ്പ്യാർ, എ. രാഘവൻ, കെ.കെ. സുകുമാരൻ, പ്രതാപചന്ദ്രൻ, പി. തമ്പാൻ, പ്രസന്ന പ്രസാദ്, സുനിൽ മാടക്കൽ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.












Leave a Reply