എൻ.ഡി.എ പനത്തടി പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു .

 

പാണത്തൂർ – ദേശീയ ജനാധിപത്യ സഖ്യം പനത്തടി പഞ്ചായത്ത് കമ്മറ്റി ഓഫീസ് പാണത്തൂരിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് വിനീത് മുണ്ടമാണി, ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എം ഷിബു, മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രീതി കെ.എസ്, പി കൃഷ്ണകുമാർ, വി കൃഷ്ണൻകുട്ടി നായർ, പി ഗണേശൻ നായക്ക് എന്നിവർ സംസാരിച്ചു. എം.കെ സുരേഷ് സ്വാഗതവും , പ്രതിഷ് കുമാർ കെ.എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *