പാണത്തൂർ –
ശരീരം മാത്രമാണ് തളർന്നത് മനസ്സ് ഒരിക്കലും തളരില്ല എന്ന സന്ദേശമുയർത്തി നൂറുകണക്കിന് പേരുടെ സ്നേഹ സാന്ത്വനം നൽകി പാലിയേറ്റീവ് കെയർ കുടുംബസംഗമം പാണത്തൂർ സെൻറ് മേരിസ് ചർച്ച് സൺഡേ സ്കൂൾ ഹാളിൽ വച്ച് നടത്തി. 2012 ലാണ് പഞ്ചായത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രോഗാതുരത്വത്തിന്റെ അസഹനീയത കൊണ്ടും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഗൃഹാതുരത്വത്തിന്റെ മാനസിക വേദനയുടെ ആഘാതം കൊണ്ടും. കുടുംബ ബന്ധങ്ങളിൽ വന്നുഭവിച്ച ഒറ്റപ്പെടലിന്റെ ദുരവസ്ഥ കൊണ്ടും വലയുന്ന മനുഷ്യജന്മങ്ങൾക്ക് അത്താണിയായി മുൻവർഷത്തേക്കാൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ആണ് പാലിയേറ്റീവ് കെയറും ഗ്രാമപഞ്ചായത്തും അണിചേരുന്നത്. ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഒരുക്കിയ സ്നേഹവിരുന്നും കലാവിരുന്നും നടത്തി.
സാന്ത്വനം 2025 – 26 എന്ന പേരിൽ നടത്തിയ സാന്ത്വനവിരുന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി
ഉപഹാര വിതരണം നടത്തി.
പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ശ്രവ്യ സാന്ത്വന സന്ദേശം നൽകി. പാലിയേറ്റീവ് നേഴ്സ്
അനിതകുമാരി പി. റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ: ശ്രവ്യ പാലിയേറ്റീവ് നേഴ്സ് അനിതകുമാരിക്ക് സാന്ത്വന സേവനത്തിനുള്ള ആദരവ് നൽകി. കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
എൻ ബാലചന്ദ്രൻ നായർ,
പനത്തടി ക്ഷമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്ത്,
മെമ്പർമാരായ
എൻ, വിൻസന്റ്,
മോഹൻദാസ് കെ.സി,
കെ.കെ വേണുഗോപാൽ,
ബാലകൃഷ്ണൻ എം,
റീന തോമസ്,
പ്രസീതാറാണി,
ഭവ്യ പി.എസ്,
ഷിബു എം, ഐസി ഐസക്ക്,
അനില അജയൻ,
രാധിക കെ, പനത്തടി ആയുർവേദ മെഡിക്കൽ ഓഫീസർ
ഡോ: ഗ്രീഷ്മ മോഹൻ, ഹോമിയോ മെഡിക്കൽ ഓഫീസർ
ഡോ: അജിഷ കെ.എം, പഞ്ചായത്ത് സെക്രട്ടറി
മുഹമ്മദലി ഇർഷാദ് ഇ
എന്നിവർ ആശംസകളർപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി രതീഷ് സ്വാഗതവും, ജെ.എച്ച്,ഐ
സിനി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
പനത്തടി പഞ്ചായത്ത് സാന്ത്വനം പാലിയേറ്റീവ് കെയർ കുടുംബസംഗമം പാണത്തൂരിൽ വച്ച് നടത്തി.












Leave a Reply