ട്രെയിൻ യാത്രയ്ക്കിടയിൽ കാസർകോട് സ്വദേശിയായ യുവാവ് ചാലക്കുടി പുഴയിലേക്ക് വീണതായി സംശയം.

ചാലക്കുടി: ട്രെയിൻ യാത്രയ്ക്കിടയിൽ കാസർകോട് സ്വദേശിയായ യുവാവ് ചാലക്കുടി പുഴയിലേക്ക് വീണതായി സംശയം.റെയിൽവേ ജീവനക്കാരുടെ അറിയിപ്പിനെ തുടർന്ന് അഗ്നിരക്ഷാ സേന 6 മണിക്കൂറിലേറെ തിര ച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 10.45ന് തിരുവനന്തപുരത്ത് നിന്നു ഷൊർണൂരിലേക്കു പോകു കയായിരുന്ന വേണാട് എക്‌സ്പ്രസിൽ നിന്നാണ്ഒരാൾ പുറത്തേക്കു തെറിച്ചു ചാലക്കുടിപ്പുഴയിൽ വീണതെന്നാണു പൊലീസിനും അഗ്നിരക്ഷാസേനയ്ക്കും ലഭിച്ച വിവരം. അങ്കമാലി കരയാംപറമ്പ് ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് അക്കൗണ്ടന്റ് കാസർകോട് പെർള ബേള ഏണിയാർപ്പ് ഗോശാലക്ക് സമീപം വിഷ്ണുമൂർത്തി നഗറിലെ ദേവീ സദനത്തിൽ അച്യുതാനന്ദ ഷേണായിയാണു പുഴയിൽ വീണതെന്നാണു പ്രാഥമിക സുചന.
ഇന്നലെ രാവിലെ ഓഫിസിൽ നിന്നു അങ്കമാലി ആക്സിസ് ബാങ്കിലേക്കാണെന്നും പറഞ്ഞാണ് അച്യുതാനന്ദ ഷേണായി സൊസൈറ്റിയിൽ നിന്നും പോയത്.ഇദ്ദേഹത്തെ കുറെ നേരമായിട്ടും കാണാത്തതിനെ തുടർന്നു സഹപ്രവർത്തകർ അദ്ദേഹത്തിന്റെ ഫോൺ നമ്പറി ലേക്കു വിളിച്ചു. വേണാട് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന ഒരാളാണ് ഫോൺ എടുത്തത്. അച്യുതാനന്ദ ഷേണായി ഫോൺ സീറ്റിൽ വച്ചു ട്രെയിനിന്റെ വാതിലിനരികിലേക്കു പോയതായും തുടർന്ന് ഇയാളെ കാണാ നില്ലായിരുന്നെന്നും ഫോണെടുത്തയാൾ അറിയിച്ചതിനെ തുടർന്ന് സൊസൈറ്റി പ്രസിഡന്റ് ബെന്നി ജോസഫ് ചാലക്കുടി പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് ചാർജ് ചെയ്തു അന്വേഷണം ആരംഭിച്ചു.ഇതിനിടെയാണ് റെയിൽവേ ട്രാക്കിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ട്രെയിനിൽ നിന്ന് ഒരാൾ താഴേക്കു വീഴുന്നതും പുഴയിൽ ഒഴുകിപ്പോകുന്നതും കണ്ട
തായി പൊലീസിനെ അറിയിച്ചത്. അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം ഡിങ്കി ബോട്ട് ഉപയോഗിച്ചു തിരച്ചിൽ നടത്തി. രാത്രി വൈകിയ തോടെ തിരച്ചിൽ അവസാനിപ്പിച്ചു.. ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *