പണം നൽകാൻ വിസമ്മതിച്ച പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

കാസർകോട്:
പണംനൽകാൻവിസമ്മതിച്ചതിനെ തുടർന്ന് പിതാവിനെ ആക്രമിച്ച സംഭവത്തിൽ മകൻ പിടിയിലായി. ബെണ്ടിച്ചാൽ തായൽ ഹൗസിലെ മുഹമ്മദ് കുഞ്ഞി (55)യെ മകൻ മുഹമ്മദ് ഇർഫാൻ (28) കഴുത്തിലും കാലിലും വെട്ടി പരിക്കേൽപ്പിച്ചതായി പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വിദ്യാനഗർ പൊലീസ് വധശ്രമക്കുറ്റം ചുമത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *