പാണത്തൂർ : അമിതമായ ചൂടിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യവും തളർച്ചയും അനുഭവപ്പെട്ട പ്ലാന്റേഷൻ കോർപറേഷൻ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലാന്റേഷൻ കോർപറേഷൻ പാണത്തൂർ ഡിവിഷനിലെ സൂപ്പർവൈസർ പാണത്തൂർ കുണ്ടുപ്പള്ളിയിലെ ഡി.ധന്യയെയാണ് (24) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഫീൽഡ് വർക്കിനിടെ തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് ധന്യയെ ആദ്യം പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് പൂടംകല്ല് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.












Leave a Reply