കാഞ്ഞങ്ങാട്:
യുവാവിനെതട്ടിക്കൊണ്ടുപോയി നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കര പൂച്ചക്കാട് സ്വദേശി താജുദ്ദീൻ (37) അറസ്റ്റിലായി. പാലക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ ഇന്ന് ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്.
ഇതോടെ കേസിലെ രണ്ടാമത്തെ പ്രതിയും പൊലീസിന്റെ പിടിയിലായി. മുൻപ് ചേതൻ എന്ന പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി അഫ്സൽ ഉൾപ്പെടെ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
അജാനൂർ കൊളവയൽ സ്വദേശി ടി.എ. ഷഹാദ് (37)നെ കഴിഞ്ഞ മാസം നാലിന് രാത്രി 9.30ഓടെ ഇഖ്ബാൽ ജംഗ്ഷനിൽ നിന്ന് കാറിൽ കയറ്റി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയ ശേഷം നഗ്ന ചിത്രങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്












Leave a Reply