സേനഹ ഭവനത്തിൻ്റെ താക്കോൽ കൈമാറ്റം:ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സാബു അബ്രഹാം നിർവ്വഹിച്ചു

 

കോടോത്ത് ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിൻ്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തികരിച്ച സ്നേഹ ഭവനത്തിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ്  കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സാബു അബ്രഹാം നിർവ്വഹിച്ചു ടി വി ജയചന്ദ്രൻ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  അധ്യക്ഷത വഹിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സി മുഖ്യാതിഥിയായി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയരാജൻ കെ റിപ്പോർട്ട് അവതരിപ്പിച്ചു.  വി ഹരിദാസ്  എൻ എസ് എസ് റീജിയണൽ പ്രോഗ്രാം കൺവീനർ എൻ എസ് എസ് സന്ദേശം നൽകി.റീന തോമസ്  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കാസർകോട് ജില്ലാ പഞ്ചായത്ത്, സന്ധ്യ രാജൻ  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്, അജീഷ് പി എൻ   പഞ്ചായത്ത് അംഗം, പ്രദീപ് കെ പഞ്ചായത്ത് അംഗം, രമേശൻ പി  പി റ്റി എ പ്രസിഡൻ്റ്, ശാന്തകുമാരി സി ഹെഡ് മിസ്ട്രസ്സ്, രതീഷ് കുമാർ എ ചിറ്റാരിക്കൽ ക്ലസ്റ്റർ കൺവീനർ , ശ്രീലത പി. വി., സി ഡി എസ് ചെയർപേഴ്സൺ, ശ്രീജ പി. മുൻ പഞ്ചയാത്ത് പ്രസിഡൻ്റ്, ബാബു ടി. മുൻ എസ് എം സി ചെയർമാൻ, കുഞ്ഞികൃഷ്ണൻ പി മുൻ പഞ്ചായത്ത് അംഗം എന്നിവർ പ്രസംഗിച്ചു പ്രിൻസിപ്പാൾ പി എം ബാബു സ്വാഗത പ്രസംഗം നടത്തി. ബിജു മോൻ കെ ബി നിർമ്മാണ സമിതി വർക്കിംഗ് ചെയർമാൻ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *