കാസർകോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് യാത്രക്കാർ ശ്രദ്ധിക്കുക

കാസർകോട്: നാഷണൽഹൈവേ66-ൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ശനിയാഴ്ച (11.04.2026) മുതൽ രണ്ടാഴ്ചത്തേക്ക് കടുത്തഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്തുള്ള നിർമ്മാണപ്രവർത്തനങ്ങൾനടക്കുന്നതിനാലാണ് ശനിയാഴ്ച രാവിലെ 8 മണി മുതൽ ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായുംനിരോധിച്ചത്.പുതിയ ട്രാഫിക് ക്രമീകരണങ്ങൾ ഇപ്രകാരമാണ്:

കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾകാഞ്ഞങ്ങാട് സൗത്തിൽ നിന്നും കെ.എസ്.ടി.പി റോഡ് വഴിയും, പെരിയ പൊയനാച്ചി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ചട്ടഞ്ചാൽ മേൽപ്പാലത്തിലേക്ക് പ്രവേശിക്കാതെ സർവീസ് റോഡ് വഴി പ്രവേശിച്ച് ചട്ടഞ്ചാൽ – പരവനടുക്കം – ദേളി റോഡ് വഴി കെ.എസ്.ടി.പി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.
മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾകാസർകോട് അടുക്കത്ത് ബയൽ സമീപത്തുനിന്നും സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

പൊതുജനങ്ങൾ ഈ ട്രാഫിക്ക്രമീകരണങ്ങളുമായിസഹകരിക്കണമെന്ന് കാസർകോട് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *