പാണത്തൂർ: പ്രശസ്തമായ പാണത്തൂർ മഖാം ഉറൂസിന് ഭക്തിനിർഭരമായ തുടക്കം. ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നടന്ന മഖ്‌ബറ സിയാറത്തോടു കൂടി ഉറൂസ് ചടങ്ങുകൾക്ക് തുടക്കമായി.
മഖാം പരിസരത്ത് നടന്ന കൊടിയേറ്റ ചടങ്ങിൽ ജമാഅത് പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാൻ പതാക ഉയർത്തി. മഖ്‌ബറ സിയാറത്തിന് ഉസ്താദ് ജലീൽ ദാരിമി നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഉറൂസിനോടനുബന്ധിച്ച് വിവിധ മതപരമായ ചടങ്ങുകളും പ്രാർത്ഥനാ സദസ്സുകളും നടക്കും.
ഇന്ന് രാത്രി പ്രമുഖ വാഗ്മി ഉസ്താദ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് മതപ്രഭാഷണം നടത്തും.












Leave a Reply