പാലക്കാട്: എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ.
ലത്തീഫ്. എൻഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാൻ ജാഗ്രത വേണം.
തങ്ങള്‍ക്ക് സ്ഥാനാർഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ആർക്ക് വോട്ട് നല്‍കണമെന്ന് പ്രവർത്തകർക്ക് നിർദേശം നല്‍കി. ഒരു മുന്നണിയുമായും ഒരു സഖ്യവും എസ്ഡിപിഐയ്ക്കില്ലെന്നും സി.പി.എ.ലത്തീഫ് പറഞ്ഞു. എസ്ഡിപിഐ 36 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്.
എസ്ഡിപിഐ ഒരു മുന്നണിയുടേയും ഭാഗമല്ല. ഒരു മുന്നണിയ്ക്ക് വേണ്ടിയും വോട്ട് ചോദിക്കില്ല. സമ്പൂർണമായ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്നും അദ്ദേഹം പറഞ്ഞു.












Leave a Reply