പാണത്തൂർ – നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികൾ പാണത്തൂരിൽ കൊട്ടിക്കലാശം നടത്തി. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ കക്ഷികളുടെ നേതൃത്വത്തിൽ ആയിരുന്നു കൊട്ടിക്കലാശം. പാണത്തൂർ ടൗണിൽ നടത്തിയ കൊട്ടികലാശത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു കൊട്ടികലാശം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ രാജപുരം സിഐയുടെ നേതൃത്വത്തിലുള്ള സായുധ പോലീസ് സംഘം പാണത്തൂരിൽ നിലയുറപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പിൻ്റെ സമാപനം കുറിച്ചുകൊണ്ട് പാണത്തൂരിൽ കൊട്ടിക്കലാശം നടത്തി.












Leave a Reply