മടിക്കേരി: കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിംഗിനിടെ കാണാതായ കൊച്ചിയിലെ ഐടി പ്രൊഫഷണൽ കണ്ണൂർ സ്വദേശിനി ശരണ്യ ജി.എസിനായുള്ള (36) തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. വഴിതെറ്റിയ വിവരം ഫോണിലൂടെ ഹോംസ്റ്റേ അധികൃതരെ അറിയിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയത് ആശങ്ക വർദ്ധിപ്പിക്കുന്നു. വനംവകുപ്പും പോലീസും നാട്ടുകാരും ഉൾപ്പെടെ 60 പേരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് നിലവിൽ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നത്. ഡ്രോണുകളും സ്നിഫർ നായ്ക്കളെയും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ശരണ്യയുടെ സഹോദരൻ കുടകിലെത്തി.
കുടകിൽ ട്രക്കിംഗിനിടെ കണ്ണൂർ സ്വദേശിനിയെ കാണാതായി. യുവതിക്കായി തിരച്ചിൽ ഊർജ്ജിതം












Leave a Reply