പാണത്തൂർ: പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവവും ‘ഒന്ന് കുറവ് നാൽപ്പത്’ ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രിൽ 4 മുതൽ 8 വരെ (ശനി മുതൽ ബുധൻ വരെ) ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
1201 മീനം 21 മുതൽ 25 വരെയുള്ള അഞ്ച് ദിവസങ്ങളിലായാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും സാംസ്കാരിക പരിപാടികളും നടക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും.
ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.












Leave a Reply