പത്തനംതിട്ട: ആറന്മുള ഗ്രൂപ്പിലെ പൂഴിക്കുന്ന് സബ് ഗ്രൂപ്പ് ഓഫീസിന് കീഴിൽ കുരുങ്ങഴക്കാവ് ധർമശാസ്താ ക്ഷേത്രത്തിന്റെ തിരുമുറ്റം ഒരുക്കിയതിൽ ലക്ഷങ്ങളുടെ അഴിമതി. വിഷയം വിവാദമാതോടെ വിജിലൻസും അന്വേഷണം തുടങ്ങി.
നേരത്തെ ഇതേ ക്ഷേത്രത്തിൽ തളി ആയി ജോലി ചെയ്ത സബ് ഗ്രൂപ്പ് ഓഫീസർ ആണ് ഈ അഴിമതിക്ക് ചുക്കാൻ പിടിച്ചത്. പ്യൂൺ തസ്തികയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടിയ മറ്റൊരു വനിതാ ഉദ്യോഗസ്ഥയാണ് അഴിമതിക്കാർക്ക് ഒത്താശ ചെയ്തത്.
കുരുങ്ങഴക്കാവ് ധർമശാസ്താ ക്ഷേത്രത്തിന്റെ വാർഷിക യോഗത്തിൽ കണക്കുകൾ അവതരിപ്പിച്ചപ്പോളാണ് സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നത്. ബോർഡിൽ നൽകിയ കണക്കനുസരിച്ച് ബോർഡിന്റെ കൂപ്പൺ വെച്ച് പിരിച്ചത് 186300 രൂപയാണ്. പക്ഷെ പൊതുയോഗത്തിൽ അവതരിപ്പിച്ച കണക്ക് അനുസരിച്ച് ഇത് 14.72 ലക്ഷം രൂപയാണ്. ഏതാണ്ട് 12 ലക്ഷം രൂപയുടെ ക്രമക്കേട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവും നടത്തി.
പിന്നാലെ ക്ഷേത്ര ഉപദേശക സമിതി പരാതിയും നൽകി. എന്നാൽ അന്നത്തെ ഭാരവാഹിയെ ഒഴിവാക്കി എന്ന കാരണം പറഞ്ഞ് അഡ്മിനിസ്റ്ററെറ്റീവ് ഓഫീസറും സബ് ഗ്രൂപ്പ് ഓഫീസറും ചേർന്ന് ഈ പരാതി തള്ളുകയായിരുന്നു.
ഫലത്തിൽ വലിയ ഒരു ക്ഷേത്രക്കൊള്ള തന്നെയാണ് കുരുങ്ങഴക്കാവ് ധർമശാസ്താ ക്ഷേത്രത്തിൽ നടന്നത്. എന്നാൽ പരാതിക്കാരെ ഭീഷണിപ്പെടുത്തി ജോലിയിൽ തുടരുകയാണ് രണ്ട് ഉദ്യോഗസ്ഥരും.
കുരുങ്ങഴക്കാവ് ധർമശാസ്താ ക്ഷേത്രം തിരുമുറ്റം ഇന്റർലോക്ക് പാകൽ, ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം












Leave a Reply