രാജപുരം: കള്ളാർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റായി സന്തോഷ് വി ചാക്കോ അധികാരമേറ്റു. കള്ളാർ വ്യാപാരഭവനിൽ നടന്ന ചടങ്ങ് ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം എം സൈമൺ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡൻ്റ് മാരായ ബിപി പ്രദീപ് കുമാർ, സാജിദ്ദ് മൗവ്വൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി നായർ, എം സി പ്രഭാകരൻ, ധന്യ സുരേഷ്, ബളാൽ ബ്ലോക്ക് പ്രസിഡൻ്റ് മധുസൂദ്ദനൻ ബാലൂർ, കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ , സന്തോഷ് വി ചാക്കോ , മണ്ഡലം സെക്രട്ടറി മാരായ രേഖ സി , സുന്ദരൻ ഒരള തുടങ്ങിയവർ സംസാരിച്ചു.
കള്ളാർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റായി സന്തോഷ് വി ചാക്കോ അധികാരമേറ്റു.












Leave a Reply