നിയമസഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ കാസർഗോഡ് നാല് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥികള്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു.
ജില്ലയില്‍ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടും, ഘടകകക്ഷികളുടെ ചില സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും തർക്കം നിലനില്‍ക്കുന്നതിനാല്‍ യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയം ഇനിയും പൂർണമായിട്ടുമില്ല.
ഇതെന്തോന്നിത് കോണ്‍ഗ്രസുകാരേ… ?രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് പ്രവർത്തകർ
കാസർകോഡ് ജനകീയരായ സ്ഥാനാർത്ഥികളുമായാണ് എല്‍ഡിഎഫ് പ്രചാരണ രംഗത്തേക്കിറങ്ങിയിരിക്കുന്നത്. ഉദുമ നിയോജക മണ്ഡലത്തില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും സിറ്റിംഗ് എംഎല്‍എയുമായ സിഎച്ച് കുഞ്ഞമ്പുവും, തൃക്കരിപ്പൂർ നിയോജക മണ്ഡലത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപിപി മുസ്തഫയും, മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗവും തുളു അക്കാദമി ചെയർമാനുമായ കെആർ ജയാനന്ദയും, കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിലും പരസ്യപ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം; പ്രകൃതി വാതകത്തിന്റെ വില കുറച്ച് അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്
സി എച്ച് കുഞ്ഞമ്പു മുന്നാട് പി രാഘവൻ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയാണ് പരസ്യപ്രചാരണത്തിന് തുടക്കം കുറിച്ചത്. കയ്യൂർ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി തൃക്കരിപ്പൂർ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി വിപിപി മുസ്തഫ പ്രചാരണം ആരംഭിച്ചു. പൈവളിഗെ രക്തസാക്ഷി സ്മൃതി കുടീരത്തില്‍ നിന്നാണ് മഞ്ചേശ്വരം സ്ഥാനാർത്ഥി കെ ആർ ജയാനന്ദ പര്യടനം തുടങ്ങിയത്. കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പില്‍ വിവിധ വ്യക്തികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
സ്ഥാനാർഥികള്‍ എവിടെ സതീശാ ? മുന്നണിക്കുള്ളിലെ സീറ്റ് ധാരണ പോലും തീരുമാനം ആകാതെ യുഡിഎഫ്
യുഡിഎഫിന് മുന്നണിക്കകത്തെ തർക്കവും കോണ്‍ഗ്രസിനും ലീഗിനുമുള്ളിലെ തർക്കവും പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. തൃക്കരിപ്പൂർ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കാൻ നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. സീറ്റില്‍ കണ്ണുവെച്ച് ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം നടത്തുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോമോൻ ജോസിന്റെ പേരും ചില കോണുകളില്‍ നിന്ന് ഉയർന്നു വന്നിരുന്നു. ഇതോടെ ജോമോൻ ജോസിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റുമാർ ഒപ്പിട്ട് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് നല്‍കിയതെന്ന പേരില്‍ കത്ത് പുറത്തു വന്നു.
കത്തിലെ ഒപ്പ് തങ്ങളിട്ടതല്ലെന്നും ഒപ്പ് ദുരുപയോഗം ചെയ്തതാണെന്നും ചൂണ്ടിക്കാണിച്ച് മണ്ഡലം പ്രസിഡന്റുമാർ രംഗത്ത് വന്നതോടെ കത്ത് വ്യാജമാണെന്ന് തെളിഞ്ഞു. സീറ്റ് എറ്റെടുത്താല്‍ ജോമോൻ ജോസിന്റെ പേര് വെട്ടാൻ ഡിസിസി പ്രസിഡൻ്റ് നടത്തിയ നാടകത്തിന്റൈ ഭാഗമാണ് വ്യാജ കത്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെത്തി. വ്യാജ കത്ത് വിവാദം ഈ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെ വിടാതെ പിന്തുടരുമെന്നുറപ്പാണ്.
രണ്ടരലക്ഷം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്: ഗുജറാത്തില്‍ ഞെട്ടിക്കുന്ന കണക്കുമായി വനിത-ശിശുക്ഷേമ മന്ത്രാലയം
സ്ഥാനാർത്ഥി മോഹികള്‍ കൂടുതലായതിനാല്‍ കാഞ്ഞങ്ങാട്, ഉദുമ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. കാസർകോഡ് മുസ്ലീംലീഗില്‍ ഒരു സംസ്ഥാന നേതാവ് ഉള്‍പ്പെടെ നാല് പേരുടെ പേരുകളാണ് ഉയർന്നു വന്നത്. ജില്ലയില്‍ സ്ഥാനാർത്ഥികളാവാൻ യോഗ്യതയുള്ള നിരവധി നേതാക്കളുണ്ടെങ്കിലും പുറത്ത് നിന്നും സംസ്ഥാന നേതാവിനെ രംഗത്തിറക്കാനുള്ള നീക്കത്തിനെതിരെ നേതാക്കള്‍ക്കിടയില്‍ എതിർപ്പും ഉയർന്നിട്ടുണ്ട്.
മഞ്ചേശ്വരത്ത് എകെഎം അഷ്റഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും മുസ്ലീംലീഗില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. മഞ്ചേശ്വരത്ത് മാത്രമാണ് എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി എത്തിയതില്‍ അതൃപ്തരായ ബിജെപി ജില്ലാ നേതൃത്വം നിസ്സഹകരണത്തിലാണ്. നേതൃ യോഗത്തിലടക്കം നേതാക്കള്‍ തമ്മില്‍ വാക്പോര് നടന്നിരുന്നതായി വിവരങ്ങള്ളും പുറത്ത് വന്നിരുന്നു.












Leave a Reply