യുവാവിന്‍റെയും പെണ്‍സുഹൃത്തിന്‍റെയും നഗ്ന വീഡിയോയും ഫോട്ടോയും പകര്‍ത്തിയ കേസില്‍ പ്രതിയെ അറസ്റ്റുചെയ്യ്തു

കാസര്‍കോട്: ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവാവിന്‍റെയും പെണ്‍സുഹൃത്തിന്‍റെയും നഗ്ന വീഡിയോയും ഫോട്ടോയും പകര്‍ത്തിയ കേസില്‍
പ്രതിയെ അറസ്റ്റുചെയ്യാനെത്തിയ പോലീസിന് നേരെ അക്രമം വനിതാ പോലീസുകാരിക്കും പോലീസ്ഉദ്യോഗസ്ഥനും പരിക്ക് പ്രതിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ലോഡ്ജ് മുറിയില്‍ വെച്ച് ഫോട്ടോ പകര്‍ത്തിയ കേസില്‍ പിടികിട്ടാനുണ്ടായിരുന്ന പ്രതി മച്ചംപാടിയിലെ ഹൈദര്‍ വീട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ്ഐ കെ.ഉമേശന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം ഹൈദറിന്‍റെ വീട്ടിലേക്ക് ചെന്നപ്പോള്‍ പോലീസിനെ കണ്ട് ഹൈദര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇയാളെ പിടികൂടി. ഈ സമയത്ത് പ്രതിയുടെ ഭാര്യയടക്കം എട്ടോളം പേരാണ് പോലീസിനെ കല്ലെറിഞ്ഞും മറ്റും അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തുകയും ചെയ്തത്. കല്ലെറില്‍ പോലീസുകാരായ വന്ദന, സദന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 14 ന് ഉച്ചക്കാണ് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ എത്തിയ യുവാവിനെയും പെണ്‍ സുഹൃത്തിനെയും ഒപ്പം കട്ടിലില്‍ ഇരുത്തി അര്‍ദ്ധനഗ്ന വീഡിയോയും ഫോട്ടോയും പകര്‍ത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഈ കേസില്‍ നാലാംപ്രതിയാണ് അറസ്റ്റിലായ ഹൈദര്‍.

Leave a Reply

Your email address will not be published. Required fields are marked *