മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം; ബിജെപിയില്‍ കലഹം, ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാസര്‍കോട്ടെ നേതാവ്
കാസർകോട്: മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയില്‍ ഭിന്നത രൂക്ഷം.
മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ മണ്ഡലത്തില്‍ നടത്തുന്ന പരിപാടികള്‍ അറിയിക്കുന്നില്ലെന്നാണ് എംഎല്‍ അശ്വിനിയുടെ പരാതി. മഞ്ചേശ്വരത്ത് മേഖലാ വൈസ് പ്രസിഡന്റ് വിജയകുമാർ റൈ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നെന്നുമാണ് പാർട്ടിയില്‍ ഉയരുന്ന ആക്ഷേപം.
അതേസമയം, ഇന്നലെ നടന്ന യോഗത്തില്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് നല്‍കി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ജനറല്‍ സെക്രട്ടറിമാർ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അന്തിമ പട്ടികയ്ക്ക് 12 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അംഗീകാരം നല്‍കും. ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.












Leave a Reply