ഓർമ പുതുക്കി സ്നേഹവീട്ടിലെ മക്കൾ ഓണം ആഘോഷിക്കും.

അമ്പലത്തറ: സമത്വസുന്ദരമായ മാനവികതയുടെ ഓർമ പുതുക്കി സ്നേഹവീട്ടിലെ മക്കൾ ഓണം ആഘോഷിക്കും. ആഗസ്ത് 22നാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.രാവിലെ 9ന് അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് ഓണവിളംബരം ആരംഭിക്കും. തുടർന്ന് രാവിലെ 10 മുതൽ വിവിധ കലാ-കായിക പരിപാടികൾ നടക്കും. വിഭവസമൃദ്ധമായ ഓണസദ്യയും പൂക്കളവും ഒരുക്കും.വർത്തമാനകാലത്തെ വിഹ്വലതകളെ മറികടക്കാനും പോയകാലത്തിന്റെ സമ്പന്നമായ നന്മകളെ തിരിച്ചുപിടിക്കാനും ഓണത്തിന്റെ ഓർമകൾ സഹായിക്കുമെന്ന് സംഘാടകർ വിലയിരുത്തി.കെ. പീതാംബരൻ, മുനീസ് അമ്പലത്തറ, സജിന, ഉണ്ണിമായ, ഹരിത, രധീഷ് അമ്പലത്തറ, ദിനില, നിമിത, ബിറ്റ്സി, മനീഷ, റോഷിത, ഗോപിക എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *