ബേക്കലിൽ ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; നാലുപേർ പിടിയിൽ

ബേക്കൽ: പള്ളിക്കര കല്ലിങ്കലിലെ പുള്ളിമുറി കേന്ദ്രത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന നാലുപേർ പിടിയിലായി.

ബേക്കൽ കുന്നിലെ ഖ്ളിരിയ്യ നഗറിലെ മുഹമ്മദ് മൻസൂർ (29), പള്ളിക്കര തൊട്ടിയിലെ റഷീദ് (49), പൂച്ചക്കാട് റഷീദ് മസിലിലെ കെ. എം. അബൂബക്കർ (50), മുഹമ്മദ് ശിഹാബ് (41) എന്നിവരാണ് അറസ്റ്റിലായത്.

ബേക്കൽ എസ്.ഐ അഖിൽ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പുലർച്ചെ 2.45ഓടെ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ചൂതാട്ടത്തിനുപയോഗിച്ച ചീട്ടുകളും 11,500 രൂപയും പൊലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *