നീലേശ്വരം:
റോഡരികിൽ നിന്ന് ലഭിച്ച 25,000 രൂപയുടെ പണം യഥാർഥ ഉടമയ്ക്ക് തിരികെ നൽകി കരിന്തളം കോയിത്തട്ടയിലെ വിജില സത്യസന്ധതയുടെ മാതൃകയായി.
ഇന്ന് രാവിലെ നീലേശ്വരം പോസ്റ്റ് ഓഫീസിന് സമീപത്തുനിന്നാണ് വിജിലയ്ക്ക് പണം ലഭിച്ചത്. തുടർന്ന് പണം നീലേശ്വരം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് കണിച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്റേതാണ് പണമെന്ന് വ്യക്തമായത്.
തുടർന്ന് നീലേശ്വരം പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർമാരായ കെ. ജിത, കെ. വി. രതീശൻ, പി.ആർ.ഒ. പ്രകാശൻ എന്നിവരുടെ സാന്നിധ്യത്തിൽ വിജില പണം ഉണ്ണികൃഷ്ണന് കൈമാറി.
വിജിലയുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു. കരിന്തളം കോയിത്തട്ടയിലെ ജയന്റെ ഭാര്യയാണ് വിജില.












Leave a Reply