ടി ബി മുക്ത് പഞ്ചായത്ത് സിൽവർ മെഡൽ പനത്തടി പഞ്ചായത്തിന്

 

പാണത്തൂർ: കാസർഗോഡ് ജില്ലയിലെ ടി ബി മുക്ത് പഞ്ചായത്ത് വിഭാഗത്തിൽ സിൽവർ മെഡൽ പനത്തടി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം (കാസർഗോഡ്), കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടി ബി മുക്ത് അഭിയാൻ – ജോയിന്റ് ഫോർ ഹെൽത്ത് പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്.

കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ പുരസ്കാര വിതരണം നടത്തി. പനത്തടി ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പി. രഘുനാഥ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതീഷ് കെ. ബി., എട്ടാം വാർഡ് മെമ്പർ എം. ഷിബു എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

ടി ബി രോഗ നിർമാർജന പ്രവർത്തനങ്ങളിൽ പനത്തടി ഗ്രാമപഞ്ചായത്ത് നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് സിൽവർ മെഡൽ.

Leave a Reply

Your email address will not be published. Required fields are marked *