മാനടുക്കം: നെല്ലിത്താവ്–നരിയന്റെപുന്ന–പൂക്കയം–ചുഴുപ്പ്–മാനടുക്കം–വിട്ടിയാടി റോഡ് 11.8 കിലോമീറ്റർ നീളത്തിൽ CRIF പദ്ധതിയിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നു.
ഉദുമ എം.എൽ.എ. കെ. നീലകണ്ഠന്റെ നിർദേശപ്രകാരം പിഡബ്ല്യൂഡി നാഷണൽ ഹൈവേ വിഭാഗമാണ് പദ്ധതിക്കായി നടപടികൾ ആരംഭിച്ചത്. പദ്ധതി സമർപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിത്താവ് മുതൽ വിട്ടിയാടി വരെയുള്ള റോഡിന്റെ സർവേ നടത്തി.
അസി. എക്സിക്യുട്ടീവ് എൻജിനീയർ റസ്നൽ അലി, ഓവർസീയർമാരായ സേതുചന്ദ്രൻ, ശ്രീരാജ്കുമാർ വി. എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സർവേ നടത്തിയത്.
കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പവിത്രൻ സി. നായർ, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് അംഗം ജോസ് പാറത്തട്ടേൽ, കള്ളാർ ഗ്രാമപഞ്ചായത്ത് അംഗം വാസു പി.എ., പനത്തടി ഗ്രാമപഞ്ചായത്ത് അംഗം എൻ. വിൻസെന്റ് എന്നിവരും വിവിധ പ്രദേശങ്ങളിലെ പ്രവർത്തകരായ ഷാജി പൂവക്കുളത്തിൽ, രാധാകൃഷ്ണൻ കനക്കരംകോടി, ബിനു വള്ളോംകുന്നേൽ, പുളിക്കൽ ജോസ്, തോട്ടത്തിൽ ജോസ്, മുതുകാട്ടിൽ സജി, മുതുകാട്ടിൽ സോജൻ എന്നിവരും സർവേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.












Leave a Reply