ന്യൂഡൽഹി: കഫ് സിറപ്പുകളുടെ അനിയന്ത്രിത ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ കർശന നിർദ്ദേശം പുറത്തിറക്കി. ഇനി മുതൽ കഫ് സിറപ്പുകൾ വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാകും.
ഇതോടെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് കഫ് സിറപ്പ് വാങ്ങുന്നത് നിയമവിരുദ്ധമാകും. 1945ലെ ഡ്രഗ് റൂളിൽ ഭേദഗതി വരുത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മരുന്നുകളുടെ അമിത ഉപയോഗവും പാർശ്വഫലങ്ങളും നിയന്ത്രിക്കുകയാണ് ലക്ഷ്യം.
വ്യാജ കഫ് സിറപ്പുകൾ ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവങ്ങൾ രാജ്യവ്യാപക ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നിയന്ത്രണം കടുപ്പിച്ചത്.
കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദേശത്തിൽ പൊതുജനാഭിപ്രായം ഉൾപ്പെടുത്തി പരിഷ്കാരങ്ങൾ വരുത്തിയാണ് പുതിയ വിജ്ഞാപനം അന്തിമമാക്കിയത്. രജിസ്റ്റർ ചെയ്ത ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലാത്ത മരുന്നുകളുടെ പട്ടികയായ ഷെഡ്യൂൾ കെ-യിൽ നിന്ന് “കഫ് സിറപ്പുകൾ” ഒഴിവാക്കിയതോടെയാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.












Leave a Reply