പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണക്കനി നിറപൊലിമ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡണ്ട് പി രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു.

ബളാന്തോട് : പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ കീഴിൽ വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓണക്കനി നിറപൊലിമ സി ഡി എസ് തല ഉദ്ഘാടനം രണ്ടാം വാർഡിലെ മുന്തന്റെമൂലയിൽ വെച്ച് നടത്തി.സി ഡി എസ് ചെയർപേഴ്സൺ വിദ്യ കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോഹൻദാസ് , എട്ടാം വാർഡ് മെമ്പർ എം ഷിബു, മൂന്നാം വാർഡ് മെമ്പർ കെ കെ വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അഗ്രി സി ആർ പി ശ്രുതി,രണ്ടാം വാർഡ് എ ഡി എസ് സെക്രട്ടറി ദീപ , ജെ എൽ ജി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.സി ഡി എസ് വൈസ് ചെയർ പേഴ്സൺ പുഷ്പലത സ്വാഗതവും, സി ഡി എസ് മെമ്പർ സുശീല ഗോവിന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *