മഞ്ചേശ്വരം: ഹൊസങ്കടിയിലെ ഒരു ലോഡ്ജിൽ മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാവൂർ മച്ചമ്പാടി പള്ളത്തെ ഗുഡ്ഡെ ഹൗസിൽ താമസിക്കുന്ന അഹമ്മദ് സൈഫുദ്ദീൻ (21), ഹൊസബെട്ടു ഗുഡ്ഡ ഗേരി ഹൗസിലെ മുഹമ്മദ് മുസ്താഖ് (36) എന്നിവരാണ് പിടിയിലായത്.
മഞ്ചേശ്വരം എസ്ഐ കെ.ആർ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചയോടെ ലോഡ്ജിൽ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ മുറിയിലെ കിടക്കയിലെ തലയണയ്ക്കടിയിൽ ഒളിപ്പിച്ച നിലയിൽ 1.61 ഗ്രാം എംഡിഎംഎയും 38.33 ഗ്രാം കഞ്ചാവുംകണ്ടെത്തിയതായി പോലീസ് അറിയിച്ചു.
അഹമ്മദ് സൈഫുദ്ദീനെതിരെ മുമ്പും മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ രണ്ട് ലഹരിമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതിൽ ഒന്ന് എംഡിഎംഎ ഉപയോഗവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് മയക്കുമരുന്ന് കൈവശം വെച്ചതിനുമായി ബന്ധപ്പെട്ടതുമാണെന്നും പോലീസ് അറിയിച്ചു.












Leave a Reply