നീലേശ്വരം:ദുരുഹ സാഹചര്യത്തിൽ മരിച്ച യുവാവിൻ്റെ മരണകാരണം മസ്തിഷ്ക ജ്വരം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പ്രമീളയുടെയും കോതോട്ട്പാറയിലെ രാഘവന്റെയും മകൻ കാഞ്ഞിരപ്പൊയിൽ കറുകവളപ്പിൽ പെരളത്തെ പോപ്പി എന്ന ശ്രീരാജിന്റെ (28) മരണമാണ് മസ്തിഷ്ക ജ്വരമൂലമാണെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ വീട്ടിലേക്കുള്ള റോഡിൽ ശ്രീ രാജിനെ മരിച്ചനിലയിൽ കണ്ടത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ശ്രീരാജിനെ ടാറിട്ട റോഡിൽ നിന്നും ഇവരുടെ കുടുംബ വീട്ടിലേക്കുള്ള സ്വകാര്യ റോഡരികിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. രാത്രി 10.30 ഓടെ വീട്ടിലെത്തിയ ശ്രീരാജ് പുറമെനിന്നും ഭക്ഷണം കഴിച്ചുവെന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ 2 മണിയോടെ മൊബൈൽഫോൺ റിംഗ് ചെയ്യുന്നതുകേട്ട് മുത്തശ്ശി ജാനകി ചെന്നുനോക്കിയപ്പോൾ മുറിക്കകത്ത് ലൈറ്റിട്ടിട്ടുണ്ടായിരുന്നു വെങ്കിലും ശ്രീരാജ് മുറിക്കകത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് റോഡിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ലുങ്കി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം ചെരുപ്പുകൾ അകലെമാറി രണ്ടു ഭാഗങ്ങളിലായാണ് കിടന്നിരുന്നത്. ഇതൊക്കെയാണ് ശ്രീരാജിന്റെ മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിക്കാൻ കാരണം. നേരത്തെ കപ്പൽ ജോലിക്കാരനായിരുന്ന ശ്രീരാജ് ഇപ്പോൾ നാട്ടിൽ നാടൻപണി യെടുക്കുകയാണ്. മലപ്പച്ചേരി കോതോട്ടു പാറയിലാണ് അമ്മയും അച്ഛനും സഹോദരനും താമസിക്കുന്നത്. ശ്രീരാജ് മുത്തച്ഛനും മുത്തശ്ശിയോടുമൊപ്പം പെരളത്താണ് താമസം. ഹോസ്ദുർഗ് പൊലീസ് എസ് ഐ മാരായ സി പി ജിതേഷ്, എ ആർ ശർങ്ങധരൻ, ജിതിൻ, അനന്തകൃഷ്ണൻ, സിപിഒ കൃപേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
യുവാവിൻ്റെ മരണകാരണം മസ്തിഷ്ക ജ്വരം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.












Leave a Reply