നീലേശ്വരം: മംഗളൂരു നെല്യാടിക്കടുത്ത് ദേശീയപാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മടിക്കൈ എരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മാർക്കറ്റ് ശാഖക്ക് മുന്നിൽ തട്ടുകട നടത്തി വരുന്ന എരിക്കുളം സ്വദേശിയായ
ചിണ്ടന്റെയും മാലിനിയുടെയും മകനായ റിജേഷ് (33)ആണ് മരിച്ചത്. ഭാര്യ: ഡോ. കൃഷ്ണപ്രഭ (ആയുർവേദ ഡോക്ടർ, മംഗളൂരു). സഹോദരങ്ങൾ: മനീഷ്, പ്രജീഷ്.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് എരിക്കുളത്ത് നടക്കും.












Leave a Reply