സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

അമ്പലത്തറ:സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖ് (32) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവിലെഇരിയ ബംഗ്ലാവ് സ്റ്റോപ്പിനും ടൗണിനും ഇടയിലുള്ള പള്ളിക്ക് മുൻവശത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്ചികിത്സയിലായിരുന്ന ഫാറൂഖ് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
കാഞ്ഞങ്ങാട് നിന്ന് പണത്തൂരിലേക്ക് പോവുകയായിരുന്ന അഞ്ജലി ബസും എതിരെ വരുകയായിരുന്ന ഫാറൂഖ് സഞ്ചരിച്ച സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നാം മൈലിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫാറൂഖ്ജോലിക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
നിർദ്ധന കുടുംബത്തിൽപ്പെട്ട യുവാവിൻ്റെ ചികിൽസക്കായി നാട്ടുകാർകമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നതിനെ ടയിലാണ് യുവാവ് വിട പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *