എംപിമാർ മത്സരിക്കേണ്ടെന്നാണ് നിലപാട്, എന്നെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവർക്ക് സീറ്റ് കൊടുക്കരുത്’

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കരുത് എന്ന നിലപാട് ആവര്‍ത്തിച്ച് കാസർകോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. താന്‍ സീറ്റ് ചോദിച്ചിട്ടില്ല. എന്തെങ്കിലും ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ വരുമെന്നും അത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയെയും ബാധിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

 

നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ജോലിയെന്നും തർക്കം ഉണ്ടെന്ന് പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് പറയുന്ന രണ്ട് മണ്ഡലത്തിൽ കോന്നിയിലും കണ്ണൂരും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ പ്രശ്നം തീരുമല്ലോ എന്നും രാജ് മോഹൻ ഉണ്ണിത്താന്‍ വ്യക്തമാക്കി.കെ സുധാരനോട് ചോദിക്കേണ്ട ചോദ്യങ്ങൾ എന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല. സുധകാരനെ പോലെ വലിയ മനുഷ്യനെ സാന്ത്വനിപ്പിക്കാൻ പോകേണ്ട ഒരാൾ അല്ല താൻ. അദ്ദേഹം സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ താൻ പാർലമെൻ്റ് അം​ഗങ്ങൾ സീറ്റ് കൊടുക്കരുതെന്ന് പറയുന്നു. എന്നെ കാണുന്നത് അദ്ദേഹത്തിന് ഒരു ചതുർത്ഥികാണുന്നത് പോലെ ആണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *