അമ്പലത്തറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അനുമതിയില്ലാതെ മറ്റുള്ളവർക്ക് അയച്ചുനൽകിയെന്ന പരാതിയിൽ 21കാരനെതിരെ സൈബർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. നീലേശ്വരം ചായ്യോത്തെ ആകാശിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിയുടെ ചിത്രം കൈവശപ്പെടുത്തിയ പ്രതി അത് സുഹൃത്ത് ഉൾപ്പെടെ നിരവധി പേർക്ക് മൊബൈൽ ഫോൺ വഴി അയച്ചുനൽകിയെന്നാണ് പരാതിയിൽ പറയുന്നത്.
പെൺകുട്ടിയുടെ സുഹൃത്തിന് ചിത്രം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് തുടർ അന്വേഷണത്തിനായി നീലേശ്വരം പോലീസിന് കൈമാറുമെന്ന് സൈബർ പോലീസ് അറിയിച്ചു.












Leave a Reply