രാജ്യത്തെ പാസ്പോർട്ട് അപേക്ഷാ നിരക്കുകളിൽ ഇന്നു മുതൽ വൻ വർധന. പുതിയ പാസ്പോർട്ടിന് (36 പേജ്) അപേക്ഷിക്കുന്നതിനുള്ള നിരക്ക് 1500 രൂപയിൽനിന്നു 2500 രൂപയാകും. തത്കാൽ അപേക്ഷയ്ക്കുള്ള നിരക്ക് 3500 രൂപയിൽനിന്നു 5000 രൂപയാക്കി വർധിപ്പിച്ചു. വിദേശത്തു നിന്നുള്ള അപേക്ഷയിലും വൻവർധനയുണ്ട്. സാധാരണ അപേക്ഷയുടെ നിരക്ക് 70 ഡോളറിൽ നിന്നു (6606 രൂപ) 125 ഡോളറാക്കി (11,798 രൂപ). വിദേശത്തുനിന്നു തത്കാൽ അപേക്ഷിക്കുന്നതിനുള്ള നിരക്ക് 250 ഡോളറാക്കി (23,591 രൂപ). പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ (പിസിസി) നിരക്ക് 500 ൽ നിന്നു 750 രൂപയായി ഉയർത്തി.
രാജ്യത്തെ പാസ്പോർട്ട് അപേക്ഷാ നിരക്കുകളിൽ ഇന്നു മുതൽ വൻ വർധന.












Leave a Reply