ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ക്രൂരമായ പൊലീസ് മര്‍ദ്ദനമുണ്ടായെന്ന് ഡീന്‍ കുര്യാക്കോസ് എംപി. എംപിമാരെ കയ്യേറ്റം ചെയ്തുവെന്നും തങ്ങളെ പൊലീസ് വാഹനത്തില്‍ കയറ്റി എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളും സമരത്തിലാണെന്നും ആ സമരം കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെയാണ് പാര്‍ലമെന്റ് ചേരുന്നതിനിടെ എംപിമാര്‍ സമാധാനപരമായ പ്രതിഷേധം നടത്തിയതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ന്യായമായ പ്രതിഷേധത്തിനെതിരെ ഇത്തരമൊരു നടപടി ആരും പ്രതീക്ഷിച്ചില്ലെന്നും അന്യായമായ കയ്യേറ്റമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എംപിയുടെ പ്രതികരണം.
തന്നെ ഡല്‍ഹി- ഹരിയാന ബോര്‍ഡറിലുളള പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നിട്ടുളളതെന്നും താനുള്‍പ്പെടെ 4 എംപിമാര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. ‘ഇന്നലെ അതിക്രൂരമായ പൊലീസ് ലാത്തിചാര്‍ജ്ജുണ്ടായത് നാം കണ്ടതാണ്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ തല്ലിച്ചതച്ചു. മര്‍ദ്ദനമേറ്റ കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചതാണ്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും നീറ്റ് ക്രമക്കേടില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് അവര്‍ പ്രതിഷേധിച്ചത്. ന്യായമായ പ്രക്ഷോഭമാണ്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ നിരായുധരായ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി ലാര്‍ജ് നടത്തുകയും ചെയ്തത്.












Leave a Reply