പൊതു ഇടങ്ങള്‍ എല്ലാവരുടേതുമാണ് എന്ന സ്വാതന്ത്ര്യബോധം ഒരു അവകാശപ്രഖ്യാപനമായി കേരളം തിരിച്ചറിഞ്ഞിട്ട് ഏകദേശം ഒരു നൂറ്റാണ്ടിന് അടുത്തായി എന്ന് വേണമെങ്കില്‍ കണക്കാക്കാം. താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്ന കെട്ടകാലത്ത് നിന്നും ഒരുപാട് ദൂരം സഞ്ചരിച്ചാണ് നമ്മള് ഇവിടെ എത്തിനില്‍ക്കുന്നത്.

പലപ്പോഴും നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന സവര്‍ണ്ണ ജാതീയത പൊതുഇടങ്ങളില്‍ ഇപ്പോഴും പുളിച്ച് തികട്ടിയെത്താറുണ്ട്. എന്നാല്‍ കേരളം അതിന്റെ നവോത്ഥാന മൂല്യങ്ങളുടെ ശക്തമായ അടിത്തറയില്‍ നിന്നു കൊണ്ട് അത്തരം പിന്തിരിഞ്ഞ് നടക്കലുകളെ പ്രതിരോധിക്കാനുള്ള പ്രതലം രൂപപ്പെടുത്തിയിട്ടുണ്ട്. ജാതീയതയുടെയും സവര്‍ണ്ണ ബോധത്തിന്റെയും പാരമ്പര്യശീലങ്ങള്‍ പൊതുഇടങ്ങളില്‍ അടക്കം വേര്‍തിരിവിന്റെ മതില് തീര്‍ക്കുവാനുള്ള ശ്രമം ഒളിഞ്ഞും തെളിഞ്ഞും കേരളത്തില്‍ പലപ്പോഴും തലപൊക്കാറുണ്ട്. എവിടെയൊക്കൊയോ ഇത്തരം പിന്തിരിപ്പന് ബോധ്യങ്ങളുടെ തിരിച്ചുവരവിനായി ഒരുകൂട്ടര്‍ ബോധപൂര്‍വ്വം അജണ്ടകള്‍ നിശ്ചയിക്കാറുമുണ്ട്. തീവ്ര പിന്തിരിപ്പന് ആശയങ്ങളെ ഭൂരിപക്ഷ വിശ്വാസത്തിന്റെ ഏകശിലയെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അവിടെയെല്ലാം പുരോഗമനപരമായ ആശയങ്ങളുടെ ദൃഢമായ പ്രതിരോധം നമുക്ക് കാണാന്‍ കഴിയാറുണ്ട്.












Leave a Reply