എം.സി.ആർ.സി. പനത്തടിയുടെ ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

പനത്തടി : എം.സി.ആർ.സി. പനത്തടിയുടെ ഓണക്കളി ആഘോഷങ്ങൾക്ക് നിറവും നിറച്ചിലുമായി “ഓണം മൂട് 2കെ25” സംഘടിപ്പിച്ചു. കലാപരിപാടികൾ, ഓണക്കളികൾ, ഗാനനൃത്തങ്ങൾ, കൂട്ടായ്മകൾ എല്ലാം ചേർന്ന് പരിപാടി ഗ്രാമീണ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.

പ്രസന്ന പ്രസാദ് (പ്രസിഡൻറ്, പനത്തടി ഗ്രാമപഞ്ചായത്ത്) പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണ ഗൗഡ അധ്യക്ഷത വഹിച്ചു.

എം.സി.ആർ.സി. പ്രിൻസിപ്പാൾ അജേഷ്കുമാർ വി.വി സ്വാഗതം നിർവ്വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  ലത അരവിന്ദൻ, ആരോഗ്യ-വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  സുപ്രിയ ശിവദാസ്, വാർഡ് മെമ്പർമാരായ രാധ സുകുമാരൻ, മഞ്ജുഷ,  പ്രീതി കെ.എസ്,  ബിജു സി.ആർ, സജിനി മോൾ ബി,  എൻ. വിൻസെൻ്റ്,  കെ.കെ. വേണുഗോപാൽ, മുഹമ്മദ് ഫൈസൽ (കെഎസ്എസ്എം പ്രോഗ്രാം കോർഡിനേറ്റർ, റീജിയണൽ ഓഫീസ് ,കോഴിക്കോട്)എന്നിവർ ആശംസകൾ നേർന്നു.അതോടൊപ്പം എം.സി.ആർ.സി. മാനേജ്മെൻറ് കമ്മിറ്റി അംഗം രഘുനാഥ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.വി. കൃഷ്ണൻ, എം.സി. മാധവൻ, വേണു, അഖിൽ, സുധീർ ശർമ  കരിക്കേ എന്നിവർ പങ്കുചേർന്നു.  യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളുടെ സാന്നിധ്യം ആഘോഷത്തിന് അധിക തിളക്കം നൽകി. അധ്യാപകൻ അഖിൽ എം.ബി നന്ദി രേഖപ്പെടുത്തി.
ഓണത്തിന്റെ ആത്മാവ് പകർന്നുനൽകുന്ന “Onam Mood 2K25” പങ്കെടുത്തവർക്ക് ഓർമ്മകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഉത്സവമായി.

Leave a Reply

Your email address will not be published. Required fields are marked *