നഗ്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി; 66 കാരനിൽ നിന്ന് 20 ലക്ഷം തട്ടിയതായി പരാതി

ചീമേനി: നഗ്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 66 കാരനിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ ചീമേനി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊടക്കാട് ആനിക്കാട് സ്വദേശിയുടെ പരാതിയിലാണ് ബൈജുവിനും അസീസിനുമെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ വർഷം മുതൽ സംഘം ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടിയെടുത്ത് വരികയാണെന്നാണ് പരാതിയിൽ പറയുന്നത്. തലശ്ശേരി സ്വദേശിനിയായ ഒരു യുവതിയുമായും പരാതിക്കാരനുമായും ബന്ധപ്പെട്ട നഗ്ന വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും, അത് വീട്ടുകാർക്കും മറ്റുള്ളവർക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

നേരിട്ടും ചെക്ക് മുഖേനെയും ഗൂഗിൾ പേ വഴിയും പ്രതികൾ പണം കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ചീമേനി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *