എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വിജയിച്ച പനത്തടി പഞ്ചായത്ത് ഒന്നാം വാർഡിലെ മുഴുവൻ വിദ്യാർഥികൾക്കും വാർഡംഗത്തിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.

 

കോളിച്ചാൽ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വിജയിച്ച പനത്തടി പഞ്ചായത്ത് ഒന്നാം വാർഡിലെ മുഴുവൻ വിദ്യാർഥികൾക്കും വാർഡംഗത്തിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ.മുഹമ്മദലി ഇർഷാദ് ഉപഹാരം വിതരണം നടത്തി. വാർഡംഗം എൻ.വിൻസന്റ് അധ്യക്ഷത വഹിച്ചു.

വാർഡിൽ നിന്ന് വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരം നൽകി. ചടങ്ങിൽ എരിഞ്ഞിലംകോട് ധർമശാസ്താ ക്ഷേത്രം രക്ഷാധികാരി കെ.പി.അജന്തകുമാർ, പി.ശശിധരൻ, ലയൺസ് ക്ലബ് സെക്രട്ടറി എ.പി.ജയകുമാർ, മാനടുക്കം യുപി സ്കൂൾ പ്രധാനാധ്യാപിക ജെ.ശാന്തകുമാരി, തമിഴ്നാട് പി.എൻ.പണിക്കർ ക്ലബ് അംഗം എം.ബി.മധുസൂദനൻ, മാത്യൂസ് തെക്കേമുറി, ബി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *