വീരമലക്കുന്നിനെ സംരക്ഷിക്കണം പ്രദേശ വാസികൾ മനുഷ്യമതിൽ തീർത്തു

അശാസ്ത്രീയ മണ്ണെടുപ്പ് മൂലം തകർന്ന വീരമലയെ സംരക്ഷിക്കാണമെന്നാവശ്യപ്പെട്ടുകൊണ്ട് മയ്യിച്ച വീരമലക്കുന്നിൽ പ്രദേശ വാസികൾ മനുഷ്യമതിൽ തീർത്തു. ദേശിയപാത 66 ൽ നിർമ്മാണം നടത്തുന്ന കമ്പനിയുടെ അനാസ്ഥക്ക് എതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ‘വീരമലയ്ക്കൊരു ധീരമതിൽ’ എന്ന മുദ്രാവാക്യമുയർത്തി വീരമലക്കുന്നിന് താഴെ നുറുകണിക്കിന് പേർ മനുഷ്യമതിലിൽ കണ്ണികളായി.ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി പ്രമീള ഉൽഘാടനം ചെയ്തു. എം രാമകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം മഞ്ജുഷ,വിവിധ രാഷ്ട്രീയ പാർട്ടീ നേതാക്കളായ
കെ ബാലകൃഷ്ണൻ,
കെ കെ രാജേന്ദ്രൻ, മുകേഷ് ബാലകൃഷ്ണൻ, രവീന്ദ്രൻ മാണിയാട്ട്‌, രാജീവൻ ചീമേനി, കരിമ്പിൽ കൃഷ്ണൻ,വി വി കൃഷ്ണൻ,ദാമോദരൻ എ വി ,മണ്ണിടിച്ചൽ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു.
മയിച്ച വികസന സമിതി ചെയർമാൻ വി വി കൃഷ്ണൻ സ്വാഗതവും എം കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *