ചാമുണ്ടിക്കുന്ന്: ജി.എച്ച്.എസ്. ചാമുണ്ടിക്കുന്ന് സ്കൂളിൽ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ വേണുഗോപാൽ നിർവഹിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും പുകയില വിരുദ്ധ പ്രതിജ്ഞയെടുത്തു.
ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ക്ലാസിന് പുറമെ, നിലവിലെ സാഹചര്യത്തിൽ ഏറെ പ്രധാന്യമുള്ള മഴക്കാല രോഗങ്ങൾ, ഷിഗല്ല എന്നിവ പടരുന്നത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി.
ജെ.എച്ച്.ഐ. അശ്വതി, പി.ടി.എ. പ്രസിഡന്റ് സുഹാസ്, എം.എൽ.എസ്.പി. സിജി അനിൽ, സ്കൂൾ പ്രധാനധ്യാപകർ, മറ്റ് അധ്യാപകർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.












Leave a Reply