ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി തൈ വിതരണത്തിന് തുടക്കമായി .

 

​ പാണത്തൂർ: വരാനിരിക്കുന്ന ഓണക്കാലത്ത് നാടൻ പൂക്കളാൽപൂക്കളമൊരുക്കാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന ചെണ്ടുമല്ലി തൈ വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പാണത്തൂർകൃഷിഭവനിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ്
വിതരണോദ്ഘാടനം നിർവ്വഹിച്ചു.
​ഓണക്കാലത്ത്
വിപണിയിൽ വൻതോതിൽ എത്തുന്ന അന്യസംസ്ഥാനപൂക്കളെ ആശ്രയിക്കുന്നത്കുറയ്ക്കാനും, വിഷരഹിതവും മനോഹരവുമായ പൂക്കൾ സ്വന്തം മണ്ണിൽ ഉൽപ്പാദിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
​ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജെയിംസ്, വാർഡ് മെമ്പർ റീനാ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
​കൃഷി അസിസ്റ്റന്റ് ചക്രപാണി പദ്ധതി വിശദീകരണം നടത്തി. ഒൻപതാം വാർഡ് എ.ഡി.എസ് വൈസ് പ്രസിഡന്റ് മല്ലിക, സെക്രട്ടറി രേഷ്മ, അംഗം ഷീന തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *