കാഞ്ഞങ്ങാട് : പിഎസ്സി പരീക്ഷകൾ
സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ രാവിലെ രാവിലെ 7 മണിക്ക് ആക്കാനുള്ള സർക്കാർ നീക്കം ഉദ്യോഗാർത്ഥികൾക്കും സ്കൂൾ അധ്യാപകരായ ഇൻവിജിലേറ്റർമാർക്കും വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് സപര്യ.അതിരാവിലെ പരീക്ഷകൾ നടത്തുന്നത് ദൂരയാത്ര ചെയ്യുന്ന ഉദ്യോഗാർത്ഥികളെയുംസ്കൂൾ അധ്യയനം ആരംഭിക്കുന്നതിന് മുൻപ് പരീക്ഷാ ഡ്യൂട്ടിക്ക് എത്തേണ്ടി വരുന്ന അധ്യാപകരെയും ഒരുപോലെ വിഷമത്തിലാക്കും രാവിലെ 7.15ൽ നിന്ന് 7 മണിയിലേക്ക് സമയം മാറ്റുന്നത് ഈ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുമെന്നും, ഇത് പരീക്ഷാ നടത്തിപ്പിന്റെ സുഗമമായ ഒഴുക്കിനെ ബാധിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.
പരീക്ഷാ സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി ക്രമീകരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സപര്യ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഉദ്യോഗാർത്ഥികളുടെ പക്ഷത്ത് നിന്ന് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും രക്ഷാധികാരി ഡോ. ആർ. സി. കരിപ്പത്ത് പറഞ്ഞു.
യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ആനന്ദകൃഷ്ണൻ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു.സുകുമാരൻ പെരിയച്ചൂർ പ്രമേയം അവതരിപ്പിച്ചു. പ്രേമചന്ദ്രൻ ചോമ്പാല, ഡോ മുരളീ മോഹനൻ കെ വി, പ്രാപ്പൊയിൽ നാരായണൻ, അനിൽകുമാർ പട്ടേന, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, ടി വി സജിത്ത്, ജയകൃഷ്ണൻ മാടമന, അജിത്ത് പാട്യം, ഉണ്ണികൃഷ്ണൻ അരിക്കത്ത്, രാജാമണി കുഞ്ഞിമംഗലം, ലേഖ കാദംബരി, ദിലീപ് നായർ കുണ്ടാർ എന്നിവർ സംസാരിച്ചു.












Leave a Reply