കാസർകോട്:
കണ്ണൂർ ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ച കാസർകോട് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിക്ക് കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കെ.പി.എ ജില്ലാ പ്രസിഡന്റ് പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി സി.എം. ദേവദാസൻ ഉപഹാരം സമർപ്പിച്ചു.
കാസർകോട് എ.എസ്.പി അച്യുത് അശോക്, കെ.പി.എ സംസ്ഥാന നിർവാഹ സമിതി അംഗം എ.പി. സുരേഷ്, പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി ഇ.വി. പ്രദീപൻ, കെ.പി.ഒ സംസ്ഥാന നിർവാഹ സമിതി അംഗം അജിത എസ്.ഐ എന്നിവർ ആശംസകൾ നേർന്നു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി രവീന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു. കെ.പി.എ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. പ്രമോദ് നന്ദി രേഖപ്പെടുത്തി.












Leave a Reply