പെരിയ:അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന പെരിയയിൽ വിഭാവനം ചെയ്തമിനിഎയർപോർട്ട് ( മിനി സ്ട്രിപ്പ് ) സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ കൈകൊള്ളണമെന്ന് പുല്ലൂർ – പെരിയ പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലയുടെമധ്യഭാഗമെന്നുള്ളതും കേന്ദ്ര സർവ്വ കലാശാല ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ്ബ് എന്നുള്ളതും ജില്ലയിലെ ടൂറിസ്റ്റ് ഭൂപടത്തിൽ ശ്രദ്ദേയമായ ബേക്കൽ കോട്ട, പള്ളിക്കര ബീച്ച് എന്നിവയുടെസമീപമെന്നുള്ളതും പെരിയ മിനി എയർപോർട്ട് ഏറ്റവും ഉപകാരപ്രദം ആകുമെന്ന് യോഗം അഭിപ്രായപ്പെട്ടു .
ഡി സി സി ജനറൽ സെക്രട്ടറി രാജൻ പെരിയ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് യു. ഡി എഫ്ചെയർമാൻ
മുസ്തഫ പാറപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ
കെ വി . ഗോപാലൻ സ്വാഗതം പറഞ്ഞു
ടി രാമകൃഷ്ണൻ. രാജൻ അക്കര.കുണ്ടൂർഅബ്ദുള്ള,മുനീർതുരുത്തി,
ഹസൈനാർകുണ്ടടുക്കം, കെഎംഎബക്കർകുണിയ. രധീഷ് കാട്ടുമാടം. ബാസ്കരൻചാലിങ്കാൽതുടങ്ങിയവർസംസാരിച്ചു.
പെരിയ മിനി എയർപോർട്ട് : നടപടികൾവേഗത്തിലാക്കണമെന്ന്, യൂ ഡി എഫ്












Leave a Reply