ആരാധകർ ആകാംഷയോടെ കാത്തിരുന്ന ആ വലിയ സർപ്രൈസ് പ്രഖ്യാപിച്ച് ആശിർവാദ് സിനിമാസ്. മലയാളികളുടെ പ്രിയതാരം മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് കടക്കുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 37-ാമത്തെ ചിത്രത്തിലൂടെയാണ് വിസ്മയ നായികയായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.
സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് എപ്പോഴും ഒഴിഞ്ഞുമാറി നടന്നിരുന്ന വിസ്മയ, കലയുടെ ലോകത്ത് നേരത്തെതന്നെ തൻ്റേതായ ഇടം കണ്ടെത്തിയിരുന്നു. എഴുത്തും ചിത്രരചനയുമാണ് വിസ്മയയുടെ ഇഷ്ടമേഖലകൾ. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പേരിൽ വിസ്മയ എഴുതിയ പുസ്തകം 2021-ൽ പെൻഗ്വിൻ ബുക്സാണ് പ്രസിദ്ധീകരിച്ചത്. കവിതകളും ചിത്രങ്ങളുമെല്ലാം ഉള്ളടക്കമായ ഈ പുസ്തകം ആമസോണിൻ്റെ ‘ബെസ്റ്റ് സെല്ലർ’ വിഭാഗത്തിലും ഇടംനേടിയിരുന്നു.













Leave a Reply