കാസർകോട് കുടുംബശ്രീ ജില്ലാ മിഷന്റെയും പനത്തടി പഞ്ചായത്ത് സിഡിഎസി  ന്റെ നേതൃത്വത്തിൽ ചക്ക ഫാസ്റ്റ് നടത്തി.


കാസർകോട് കുടുംബശ്രീ ജില്ലാ മിഷന്റെയും പനത്തടി പഞ്ചായത്ത് സിഡിഎസി  ന്റെ നേതൃത്വത്തിൽ ചക്ക ഫാസ്റ്റ് നടത്തി.പ്രദർശനവും വിപണന ഉദ്ഘാടനo പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ചന്ദ്രാവതി അധ്യക്ഷത വഹിച്ചു. ചക്ക കൊണ്ടുണ്ടാക്കിയ വിവിധതര വിഭവങ്ങളാണ് ഉണ്ടായത്. ചക്ക പായസം, ചക്ക പപ്പടം, ചക്ക അച്ചാർ, ചക്ക കേക്ക്, ചക്ക ഉണ്ണിയപ്പം, ചക്ക തോരൻ, ചക്ക വരട്ടി, ചക്കക്കുരു പായസം, തുടങ്ങിയവ നൂറുകൂട്ടം വിഭവങ്ങളാണ് ഫെസ്റ്റിവലിന് ഒരുക്കിയത്.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിജയകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പത്മാകുമാരി മെമ്പർമാരായ കെ കെ വേണുഗോപാൽ, സുപ്രിയ ശിവദാസ്, രാധാകൃഷ്ണ ഗൗഡ, കെ എസ് പ്രീതി, സൗമ്യ മോൾ, രാധാ സുകുമാരൻ, മഞ്ജുഷ, സജിനി മോൾ, കുടുംബശ്രീ ജില്ലാ മിഷന്റെ അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *