
ഇപ്പോൾ അറസ്റ്റിലായ തിരുകുമാറാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ റെഡിയാക്കി കൊടുത്തത്. ചന്ദ്രബോസ് കവർച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണ്. കൊല്ലത്ത് താമസിക്കുന്ന അപ്പാസ് പാട്ടീൽ എന്നയാൾക്ക് കോയമ്പത്തൂരിലുള്ള ബന്ധു നമ്പർ വൺ പാഴ്സൽ സർവീസിന്റെ ലോറിയിൽ കൊടുത്തു വിട്ട പണമാണ് 13-ന് പുലർച്ചെ നാലരയ്ക്ക് കവർന്നത്. ഒരു സ്കോർപ്പിയോയിലും ഇന്നോവയിലുമായി എത്തിയ എട്ടംഗ സംഘമാണ് പണം കവർന്നത്. അതിന് ശേഷം ഇവർ തിരുപ്പൂരിലേക്ക് കടന്നു സി.സി.ടി.വി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ വന്ന വാഹനത്തിന്റെ നമ്പർ കിട്ടിയത്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നയുടൻ വാഹനത്തിന്റെ നമ്പർ മാറ്റുകയും ചെയ്തു.













Leave a Reply