കോളിച്ചാൽ : പ്രാന്തർകാവ് ഗവഃ യൂപി സ്കൂളിൽ ജനപങ്കാളിത്തത്തോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഹെഡ് മാസ്റ്റർ വിനയരാജൻ ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ ബിജി മണിയംകുളം സന്ദേശം നൽകി. തുടർന്ന് അംഗൺവാടി കുട്ടികൾ ഉൾപ്പെടെ വർണാഭമായ റാലിയും നടന്നു.ആശംസകൾ അർപ്പിച്ച് കൊണ്ട് പിടിഎ പ്രസിഡണ്ട് ശശി, എസ്എംസി ചെയർമാൻ മനോജ് , പിടിഎ വൈ. പ്രസി. പ്രശാന്ത് , എംപിടിഎ പ്രസി. രേഷ്മ ചന്ദ്രൻ , അംഗൺവാടി ടീച്ചർ ലളിത, സിനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു.അമ്മമാർക്കൊപ്പം മക്കളും ചേർന്ന സ്വാതന്ത്ര്യ ദിന ക്വിസ്സും പരിപാടിക്ക് മാറ്റേകി. നാട്ടുകാരുടെ പായസ വിതരണവും നടത്തി.
പ്രാന്തർകാവ് ഗവഃ യൂപി സ്കൂളിൽ ജനപങ്കാളിത്തത്തോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.












Leave a Reply