റാണിപുരം കുണ്ടുപ്പള്ളിയിൽ കാട്ടാന ശല്യം ഒഴിയുന്നില്ല. എന്നും കാട്ടാന കൃഷി നശിപ്പിച്ചു. വനം വകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി ആനകളെ ഉൾകാട്ടിലേക്ക് തുരത്തി .

റാണിപുരം – കുണ്ടുപ്പള്ളിയിൽ ഇന്നും കാട്ടാന ജനവാസ മേഖലയിലേക്കിറങ്ങി കൃഷി നശിപ്പിച്ചു. കുറത്തിപ്പതിയിലെ പി യോഗേഷിൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 4 മണിയോടുകൂടി കാട്ടാനയെത്തി കൃഷി നശിപ്പിച്ചത്. നിരവധി വാഴകളും, കമുകും ആന നശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിൻ്റെ ആർആർടി സംഘം വനാതിർത്തിയിൽ കണ്ടെത്തിയ ആനയെ ഉൾകാട്ടിലേക്ക് തുരത്തി. ഈ ആഴ്ചയിൽ നാലാം തവണയാണ് കാട്ടാന കുണ്ടുപ്പള്ളിയിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാട്ടാന പി മോഹനൻ്റെ തെങ്ങും, കമുകും, വാഴയും നശിപ്പിച്ചിരുന്നു. ഇന്നലെ കുറ്റിക്കോൽ സതീഷിൻ്റെ കൃഷിയിടത്തിലിറങ്ങി അമ്പതോളം വാഴകൾ നശിപ്പിച്ചിരുന്നു.ഇന്നലെ രാത്രിയിൽ പ്രദേശത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന പനത്തടി സെക്ഷൻ്റെ കീഴിലുള്ള ആർആർടി സംഘം രാത്രിയിൽ ആനയെ തുരത്തി ഓടിച്ചിരുന്നുവെങ്കിലും അതിരാവിലെ ഇവ വീണ്ടും എത്തി കൃഷി നശിപ്പിക്കുകയായിരുന്നു. റാണിപുരത്ത് വനാതിർത്തിയോടു ചേർന്ന് സ്ഥാപിച്ച സോളാർ വേലിയും കടന്നാണ് ആനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തി കൃഷി നശിപ്പിക്കുന്നത്. പ്രദേശത്തെ കാട് പിടിച്ച് കിടക്കുന്ന ഏക്കറ് കണക്കിന് സ്വകാര്യ വ്യക്തികളുടെ ഭൂമി കൃഷി ചെയ്യാതെ കാടുപിടിച്ച് കിടക്കുന്നതാണ് ആനകൾക്ക് തമ്പടിക്കാനും രാത്രിയാകുമ്പോൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുവാനും സഹായകമാകുന്നത്.അതേസമയം കർഷകരുടെ പ്രശ്നത്തിൽ പഞ്ചായത്ത് ഭരണസമിതിയോ റവന്യൂ വകുപ്പോ ഇടപെടുന്നില്ല എന്നുള്ളതാണ് കർഷകരുടെ ആക്ഷേപം. പ്രദേശത്തെ കാട് വെട്ടിത്തളിക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് ഉടമകൾക്ക് നിർദ്ദേശം നൽകണം എന്ന് സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള സംബന്ധിച്ച യോഗങ്ങളിൽ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും റവന്യൂ അധികാരികൾ ഇത് വരെ ഉടുകൾക്ക് നോട്ടീസ് നൽകാൻ പോലും തയ്യാറായിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു. ഇതിനുവേണ്ടി പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും നാട്ടുകാർ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിക്കാനുള്ള കാട് വെട്ടിത്തെളിക്കാനുള്ള പ്രത്യേക അനുമതി സർക്കാറിൽ നിന്ന് വാങ്ങിയാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും അവർ പറയുന്നു.
കാസറഗോഡ് വനം വകുപ്പ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ, കാസറഗോഡ് ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ജയകുമാരൻ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അഭിലാഷ് കെപി, സുധീഷ് കെ, രതീഷ്,റാണിപുരം വനസംരക്ഷണ സമിതി സെക്രട്ടറി ഡി വിമൽ രാജ്, ട്രഷറർ എംകെ സുരേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടിറ്റോ, യോഗേഷ് പി,വനംവകുപ്പ് വാച്ചർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ ഉൾക്കാട്ടിലേക്ക് തുരത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *